പിണറായി സഖാക്കളെ വഞ്ചിച്ചു: കെ സുരേന്ദ്രന്‍

Posted on: August 14, 2013 11:14 am | Last updated: August 14, 2013 at 11:14 am
SHARE

surendranതിരുവനന്തപുരം: സര്‍ക്കാറിനെതിരെ ഉപരോധസമരം പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതിനായിരക്കണക്കിന് സഖാക്കളെ വഞ്ചിച്ചെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടാണോ സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആത്മാഭിമാനം ഉണ്ടെങ്കില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രാജിവെക്കണം. ടിപി വധക്കേസ് ഒഴിവാക്കാന്‍ യുഡിഎഫുമായി വിലപേശല്‍ നടത്തി. ഒത്തുതാര്‍പ്പ് നടത്തിയത് എംഎ യുസുഫലിയുടെ നേതൃത്വത്തിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.