ഇന്ത്യയില്‍ ദിവസവും ജീവനൊടുക്കുന്നത് 370 പേര്‍

Posted on: August 14, 2013 8:51 am | Last updated: August 14, 2013 at 8:53 am
SHARE

suicide

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിവസവും 370 പേര്‍ ജീവനൊടുക്കുന്നുവെന്ന്്് റിപ്പോര്‍ട്ട്്്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് നാലു ലക്ഷം പേരാണ്. ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍. സിംഗാണ് ഇക്കാര്യം അറിയിച്ചത്.

നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2011 നും 2013നും ഇടയില്‍ രാജ്യത്ത് 4,05,629 പേര്‍ ജീവനൊടുക്കി. 2012ല്‍ മൊത്തം 1,35,445 പേര്‍ ജീവനൊടുക്കി. 2011ല്‍ 1,35,585 പേരും 2010ല്‍ 1,34,599 പേരും ആത്മഹത്യ ചെയ്തു. മൂന്നു വര്‍ഷത്തിനിടെ ഏറ്റവും അധികം ആളുകള്‍ ജീവനൊടുക്കിയത് തമിഴ്‌നാട്ടിലാണ്-49,451 പേര്‍.

രണ്ടാമത്് മഹാരാഷ്ട്രയില്‍ 47,975 പേര്‍. ആന്ധ്രപ്രദേശില്‍ 45,216 പേരും വെസ്റ്റ് ബംഗാളില്‍ 47,486 പേരും ജീവനൊടുക്കിയെന്നാണ് നാഷണല്‍ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here