ആപ്പിളിന്റെ ഐഫോണ്‍ 5 എസ് സെപ്തംബര്‍ ആറിനെത്തും

Posted on: August 14, 2013 7:09 am | Last updated: August 14, 2013 at 8:09 am

i phone5sന്യൂഡല്‍ഹി: അപ്പിളിന്റെ പുതിയ ഐഫോണ്‍ സെപ്തംബര്‍ ആറിന് അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ പത്തിന് ആഗോള വിപണിയിലെത്തും. പ്രശസ്ത ടെക് വൈബ്‌സൈറ്റായ ഓള്‍തിംഗ്‌സ് ഡിയാണ് ആപ്പിള്‍ ഐഫോണ്‍5എസ് വിപണിയിലെത്തുന്ന വാര്‍ത്ത പുറത്ത് വിട്ടത്.
ആപ്പിള്‍ ഐഫോണ്‍ 5മായി താരതമ്യം ചെയ്യുമ്പോള്‍ കൂടിയ പിക്‌സല്‍ റേറ്റോടു കൂടി ഡിസ്‌പ്ലെയും ക്വാഡ് കോര്‍ പ്രൊസസറുമാണ് ഐഫോണ്‍5ന്റെ പ്രത്യേകത. 99 ഡോളര്‍ വിലയില്‍ ആരംഭിക്കുന്ന ആറിനം വിലകുറഞ്ഞ ഐഫോണുകളായിരിക്കും കമ്പനി വിപണിയിലെത്തിക്കുക.
ആപ്പിള്‍ ഐഫോണ്‍5 എസിനൊപ്പം വില കുറഞ്ഞ ഒരു ഐഫോണ്‍ മോഡലും വലിയ സ്‌ക്രീനോട് കൂടിയ ഐപാഡും വിപണിയിലിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.