ആനക്കൊമ്പ് മോഷ്ടിച്ച ആദിവാസി അറസ്റ്റില്‍

Posted on: August 14, 2013 12:20 am | Last updated: August 14, 2013 at 12:20 am
SHARE

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ ചെരിഞ്ഞ പിടിയാനയുടെ കൊമ്പുകള്‍ മോഷ്ടിച്ച ആദിവാസിയെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ കോളനിയിലെ ഷാജി(38)ആണ് അറസ്റ്റിലായത്. വനംവകുപ്പ് വള്ളക്കടവ് റേഞ്ചിലെ പോത്തിന്‍കണ്ടത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെരിഞ്ഞ പിടിയാനയുടെ കൊമ്പുകളാണ് മോഷ്ടിച്ചത്. ആന ചെരിഞ്ഞ വിവരം കഴിഞ്ഞ ദിവസമാണ് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍നടപടികളുടെ ഭാഗമായി ആനയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് കൊമ്പുകള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി പിടിയിലാകുന്നത്.