ജുഡീഷ്യല്‍ അന്വേഷണം: മുഖ്യമന്ത്രിയുടെ രാജിവേണ്ട- ലീഗ്

Posted on: August 14, 2013 12:17 am | Last updated: August 14, 2013 at 12:17 am
SHARE

കോഴിക്കോട്: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ മന്ത്രിമാര്‍ രാജി വെക്കുന്നത് അത്യപൂര്‍വമായി മാത്രം നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം വെടിവെപ്പുകേസില്‍ അന്നത്തെ മന്ത്രി ടി കെ രാമകൃഷ്ണന്‍ രാജിവെച്ചിട്ടില്ല. പൂന്തുറ വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോഴും ആരും രാജിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി നേരത്തെ മന്ത്രി സ്ഥാനം രാജി വെച്ചത് സമാന സാഹചര്യത്തിലല്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണം കാലതാമസം ഉണ്ടാക്കുമെന്ന ലീഗിന്റെ അഭിപ്രായത്തില്‍ മാറ്റമില്ല. പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ മറ്റ് അന്വേഷണമെന്നത് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്
അതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും മജീദ് അവകാശപ്പെട്ടു.