Connect with us

Kozhikode

ഐ എ എം ഇ ഗ്ലോബല്‍ സര്‍വ്വീസ് സ്‌കീം പ്രവര്‍ത്തനോദ്ഘാടനം നാളെ

Published

|

Last Updated

കോഴിക്കോട്: ഐ എ എം ഇ സ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന ഗ്ലോബല്‍ സര്‍വ്വീസ് സ്‌കീം (ജി എസ് എസ്) പദ്ധതിക്ക് നാളെ തുടക്കമാകും. വിദ്യാര്‍ഥികളില്‍ സാമൂഹികബോധവും സേവന മനസ്ഥിതിയും നേതൃഗുണങ്ങളും വ്യക്തിത്വ രൂപവത്കരണവും ഉണ്ടാക്കുന്നതിനാവശ്യമായ പദ്ധതിയാണിത്. മൂന്ന് വര്‍ഷത്തെ സേവന പരിശീലന പദ്ധതിയാണ് ഗ്ലോബല്‍ സര്‍വ്വീസ് സ്‌കീം.
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ഏഴാം തരം വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പഠന മികവിനൊപ്പം പ്രഥമ ശുശ്രൂഷ, ട്രോമ കെയര്‍, ദുരന്ത നിവാരണം, പാലിയേറ്റീവ് കെയര്‍, നേതൃ മികവ് തുടങ്ങിയ നിരവധി മേഖലകളിലും മികവ് തെളിയിക്കാനാവശ്യമായ പരിശീലനം ജി എസ് എസ് വളണ്ടിയര്‍മാര്‍ക്ക് ലഭിക്കും.
കാസര്‍കോട് അഞ്ച്, കണ്ണൂരില്‍ എട്ട്, കോഴിക്കോട് 18, മലപ്പുറത്ത് 12, പാലക്കാട് ഏഴ്, തൃശൂരില്‍ ആറ്, വയനാട്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തുടങ്ങിയ ജില്ലകളില്‍ അഞ്ച് സ്‌കൂളുകളിലുമായി ജി എസ് എസിന്റെ പ്രവൃത്തി ഉദ്ഘാടനം പ്രമുഖ വ്യക്തിത്വങ്ങള്‍ നിര്‍വഹിക്കും.

Latest