‘വിദ്യയുടെ വിളക്കത്തിരിക്കാം’ എസ് എസ് എഫ് മദ്‌റസാ പ്രവേശനോത്സവം ശനിയാഴ്ച

Posted on: August 14, 2013 12:13 am | Last updated: August 14, 2013 at 12:13 am
SHARE

കോഴിക്കോട്: ‘വിദ്യയുടെ വിളക്കത്തിരിക്കാം’ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി മദ്‌റസാ പ്രവേശനോത്സവം സംഘടിപ്പിക്കും. എസ് എസ് എഫിന്റെ മതവിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മദ്‌റസകളില്‍ പ്രവേശനോത്സവങ്ങള്‍ നടത്തുന്നത്.

മതപഠന രംഗത്തേക്ക് നവാഗതരായി എത്തുന്ന ആയിരക്കണക്കായ വിദ്യാര്‍ഥികളെ പ്രവേശനോത്സവത്തില്‍ സ്വീകരിക്കും. മതവിദ്യാഭ്യാസ ക്യാമ്പയിനിന്റെ ഭാഗമായി പാഠപുസ്തക വിതരണം, കിതാബ് വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.
മദ്രസാ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ കരുവമ്പൊയില്‍ സിറാത്തുല്‍ മുസ്തഖീം മദ്രസയില്‍ നടക്കും. ജില്ലാ, ഡിവിഷന്‍ ഘടകങ്ങളിലും പ്രവേശനോത്സവം നടക്കും. ഇത് സംബന്ധമായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, കെ ഐ ബശീര്‍, എ എ റഹീം, അബ്ദുല്‍ റശീദ് നരിക്കോട്, പി വി അഹ്മദ് കബീര്‍ പ്രസംഗിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍ സ്വാഗതവും കെ അബ്ദുല്‍ കലാം നന്ദിയും പറഞ്ഞു.