ഒരു പ്രബോധകന്റെ കയ്യൊപ്പ് പ്രകാശനം ചെയ്തു

Posted on: August 13, 2013 10:26 pm | Last updated: August 13, 2013 at 10:26 pm
SHARE

pmkമലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും അല്‍ ഇര്‍ഫാദ് മാസികയുടെ ചീഫ് എഡിറ്ററുമായിരുന്ന പിഎംകെ ഫൈസിയുടെ ഓര്‍മ്മപ്പതിപ്പ് ഒരു പ്രബോധകന്റെ കയ്യൊപ്പ് പ്രകാശനം ചെയ്തു. മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഇബ്രാഹീം അല്‍ ഖലീല്‍ ബുഖാരിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, അഡ്വ. മോഹന്‍ദാസ് തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവര്‍ ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന പുസ്തകം ഉമ്മുല്‍ ഖുറാ അക്കാദമിയാണ് പുറത്തിറക്കിയത്. കാരുണ്യ സേവന ദഅ്വാ പ്രവര്‍ത്തകര്‍ക്കുള്ള സമഗ്രമായൊരു കൈപുസ്തകമാണ് ഇതെന്ന് സയ്യിദ് ഇബ്‌റാഹീം അല്‍ ഖലീല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.