Connect with us

Gulf

റമസാനില്‍ 230 പേര്‍ ഇസ് ലാം സ്വീകരിച്ചു

Published

|

Last Updated

ദുബൈ: വിശുദ്ധ റമസാനില്‍ ദാറുല്‍ ബിര്‍റ് സൊസൈറ്റി മുഖേന 230 പേര്‍ ഇസ്്‌ലാം മതം സ്വീകരിച്ചു. ഫിലിപ്പൈന്‍, ചൈന, ഇന്ത്യ, റഷ്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍, റുമാനിയ, സൈപ്രസ്, കാനഡ, ക്യൂബ, അമേരിക്ക, ഹങ്കറി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇസ്്‌ലാം സ്വീകരിച്ചത്. സൊസൈറ്റി മുഖാന്തിരം 2013ല്‍ 1,120 പേര്‍ ഇസ്്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ടെന്ന് ദാറുല്‍ ബിര്‍റ് ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ റാശിദ് അല്‍ ജുനൈബി അറിയിച്ചു.