Connect with us

Gulf

വൈദ്യുതോര്‍ജം ലാഭിക്കാന്‍ ദിവയുടെ സമഗ്ര പദ്ധതി

Published

|

Last Updated

ദുബൈ: ഊര്‍ജ സംരക്ഷണത്തിന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) വൈദ്യുതി വിളക്കുകളില്‍ പരിഷ്‌കരണം വരുത്തുന്നു. കുറഞ്ഞ വൈദ്യുതി കൊണ്ട് കൂടുതല്‍ പ്രകാശിക്കുന്ന വിളക്കുകള്‍ വ്യാപകമായി സ്ഥാപിക്കും. ദിവ ആസ്ഥാനത്തും പരിസരങ്ങളിലും 5,200 യൂനിറ്റുകള്‍ മാറ്റിയതായി എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. 50 ലക്ഷം ദിര്‍ഹമാണ് ചെലവു ചെയ്തത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഊര്‍ജലാഭ വിളക്കുകള്‍ സ്ഥാപിക്കുന്നത്.
സുസ്ഥിര വികസനത്തിന് ഹരിത സമ്പദ് ശാസ്ത്രം എന്ന സന്ദേശത്തിന്റെ തുടര്‍ച്ചയായാണ് നിര്‍ദേശം.
ദിവയുടെ എല്ലാ കെട്ടിടങ്ങളും പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യും. അല്‍ഖൂസില്‍ പൊതുമേഖലയിലെ ആദ്യ പരിസ്ഥിതി സൗഹൃദ കെട്ടിടം ദിവയുടേതായിരുന്നു. യു എസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ അംഗീകാരം ഇതിനു ലഭിച്ചു.
എല്ലാ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും ഊര്‍ജ സംരക്ഷണ പദ്ധതി നടപ്പാക്കി. ജബല്‍ അലി പവര്‍ സ്റ്റേഷന്‍, അല്‍ ഹുദൈബ, അല്‍ വാസല്‍, ബുര്‍ജ് നഹാര്‍, ഉമ്മുറമൂല്‍ എന്നിവിടങ്ങളിലും മാറ്റം വരുത്തി. 1.6 കോടി ദിര്‍ഹമാണ് മൊത്തം ചെലവു ചെയ്യുന്നത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം ക്രമീകരിക്കുമെന്നും സഈദ് മുഹമ്മ് അല്‍ തായര്‍ പറഞ്ഞു.

Latest