Connect with us

Gulf

മലയാളിയുടെ കൊല: ചോദ്യം ചെയ്യല്‍ തുടരുന്നു

Published

|

Last Updated

ദോഹ:സീലിയയില്‍ ഓമശ്ശേരി തെച്ചിയാട് സ്വദേശി ഷമീര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യല്‍ തുടരുന്നു.ആകെ പത്തു പേരാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.ദൃക്‌സാക്ഷികളായ ഷമീറിന്റെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു.അമിതരക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.ഹൃദയത്തിനും ശ്വാസകോശത്തിന്റെ ഇടതു ഭാഗത്തും സാരമായ മുറിവേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.പോലീസിന്റെ ഭാഗത്ത് നിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്.സീലിയ പതിനേഴില്‍ അബൂസംറ റോഡിലെ ഒന്നാം ഗൈറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് ഖത്തര്‍ മലയാളികളെ നടുക്കിയ കൊലപാതകം നടന്നത്.മര്‍ദ്ദനമേറ്റ സുഹൃത്തിന് വേണ്ടി സംസാരിക്കാന്‍ മുര്‍റയിലെ താമസസ്ഥലത്ത് നിന്ന് കൂട്ടുകാര്‍ക്കൊപ്പം സീലിയയില്‍ ചെന്ന ഷമീറിനെ നേപ്പാള്‍ സ്വദേശിയായ ഒരാള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.അഞ്ചു വര്‍ഷമായി ഖത്തറിലെ “വര്‍ക്കേഴ്‌സ്” എന്ന കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്.അടുത്താഴ്ച്ച നാട്ടില്‍ പോകാനിരിക്കെയാണ് ഷമീറിന്റെ അന്ത്യം സംഭവിച്ചത്.

Latest