Connect with us

Business

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു: ആഭരണങ്ങള്‍ക്ക് വില കൂടും

Published

|

Last Updated

ന്യൂഡല്‍ഹി: സ്വര്‍ണ ഇറക്കുമതിക്കുള്ള തീരുവ കൂട്ടി. എട്ടു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത്. എട്ടു ശതമാനത്തില്‍നിന്ന് പത്തു ശതമാനമായാണ് തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വിപണിയില്‍ സ്വര്‍ണ വില ഉയരാനാണ് സാധ്യത. സ്വര്‍ണത്തിനു പുറമേ വെള്ളിക്കും പ്ലാറ്റിനത്തിനുമുള്ള ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്്്.

വെള്ളിയുടെ ഇറക്കുമതി തീരുവ പത്തു ശതമാനത്തില്‍നിന്ന് ആറു ശതമാനമായാണ് വര്‍ധിപ്പിച്ചത്. സ്വര്‍ണക്കട്ടിയുടെ എക്‌സൈസ് ഡ്യൂട്ടി ഏഴു ശതമാനത്തില്‍നിന്ന് ഒമ്പതു ശതമാനമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. തീരുവ വര്‍ധിപ്പിച്ചതോടെ ഡോളറിനെതിരേ രൂപയുടെ നില മെച്ചപ്പെട്ടു. വിദേശ വ്യാപാരക്കമ്മി അപകടകരമായ നിലയിലേയ്ക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടി കൈക്കൊണ്ടത്.