സലാമത്തുല്‍ ഈമാന്‍ മദ്‌റസ കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: August 13, 2013 2:23 pm | Last updated: August 13, 2013 at 2:23 pm
SHARE

തളിപ്പറമ്പ്: ഓണപ്പറമ്പ് സലാമത്ത് സെന്ററിന്റെ കീഴില്‍ സലാമത്തുല്‍ ഈമാന്‍ മദ്‌റസക്ക് വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 16ന് ഉച്ചക്ക് 2.30ന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
പരിപാടിയുടെ വിജയത്തിനായി കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ചെയര്‍മാനായി സ്വാഗതസംഘം രൂപവത്കരിച്ചു. മറ്റ് ഭാരവാഹികള്‍: പി പി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ഇബ്‌റാഹിം ബാഖവി, അബ്ദുലത്വീഫ് സഅദി (വൈ.ചെയ.), ബഷീര്‍ നദ്‌വി(കണ്‍.), മുഹമ്മദ് ബഷീര്‍, അമീന്‍ ഹാജി, റഷീദ് മാസ്റ്റര്‍ (ജോ.കണ്‍.), പി പി അബ്ദുല്‍ ഖാദര്‍ ഹാജി(ട്രഷറര്‍).

LEAVE A REPLY

Please enter your comment!
Please enter your name here