കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ആവശ്യം കോടതി തള്ളി

Posted on: August 13, 2013 2:08 pm | Last updated: August 13, 2013 at 2:08 pm
SHARE

lalu-300x196ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റമമെന്ന ആര്‍ ജെ ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. രാഷ്ട്രീയ നേതാക്കളുമായി അകന്ന ബന്ധം എന്നത് ജഡ്ജിയെ മാറ്റാനുള്ള കാരണം അല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ലാലുവിന്റെ ആവശ്യം നേരത്തെ ഝാര്‍ഖണ്ഡ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ലാലു സുപ്രീംകോടതിയെ സമീപിച്ചത്.

ബീഹാറില്‍ മുഖ്യമന്ത്രിയായിരിക്കെ 900 കോടി രൂപയുടെ കാലിത്തീറ്റ വെട്ടിപ്പ് നടത്തി എന്നാണ് കേസ്.