Connect with us

Kerala

ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലില്‍ വെച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധം പിന്‍വലിച്ച വിവരം പ്രഖ്യാപിച്ചത്.

സെക്രട്ടേറിയേറ്റിന് മുമ്പിലെ സമരപ്പന്തലില്‍ വെച്ചാണ് പിണറായി ഇക്കാര്യം അറിയിച്ചത്.

ഇത് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഴുവന്‍ പ്രവര്‍ത്തകരും സമരപ്പന്തലിന്റെ മുന്നില്‍ എത്തിയതിന് ശേഷമാണ് സമരം അവസാനിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍ സമരത്തിന്റെ ഒരു ഘട്ടമാണ് അവസാനിച്ചതെന്ന് സമരക്കാരെ അഭിസംബോധന ചെയ്ത് പിണറായി പറഞ്ഞത്. കേരളം കണ്ട ഏറ്റവും വലിയ സമരത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. സമരം തുടരും.

ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി രാജിവെക്കാന്‍ സമരങ്ങള്‍ തുടരും. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടിപ്രയോഗം അടക്കമുള്ള സമരങ്ങള്‍ തുടരുമെന്നും പിണറായി പറഞ്ഞു.

സമരം പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്രസേനയെ കൊണ്ടുവന്നത് തികച്ചും ഉചിതമായ തീരുമാനമായിരുന്നു.

സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. യു ഡി എഫ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കും. ഇതു സംബന്ധിച്ച് ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

Latest