ജോപ്പന് ജാമ്യം നല്‍കാം: അഡ്വക്കേറ്റ് ജനറല്‍

Posted on: August 13, 2013 11:10 am | Last updated: August 13, 2013 at 11:10 am
SHARE

tenny-joppanകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുറത്താക്കപ്പെട്ട പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന് ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചു. ജോപ്പന്റെ ജാമ്യാപേക്ഷയിന്‍മേല്‍ നടക്കുന്ന വാദത്തിനിടെയാണ് എ ജി നിലപാട് വ്യക്തമാക്കിയത്. ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം തുടരുകയാണ്. ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ടെനി ജോപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി ജോപ്പന് ജാമ്യം നിഷേധിച്ചത്.