കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Posted on: August 13, 2013 10:35 am | Last updated: August 13, 2013 at 10:35 am
SHARE

കൂട്ടായി: പടിഞ്ഞാറെക്കര, ടൂറിസം ബീച്ച് ഉന്നത നിലവാരത്തിലുള്ള കേന്ദ്രമാക്കി മാറ്റുന്നതിന് ആവശ്യമായ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായങ്ങള്‍ ലഭിക്കുന്നതിന് പരിശ്രമിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. പടിഞ്ഞാറെക്കര ബീച്ച് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് കുടിവെള്ളം ലഭിക്കുവാന്‍ തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ പി കുമാരു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ പി സഫിയ, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ രാധ, ടി ടി പി സി അംഗം ഷംസു കല്ലാട്ടില്‍, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍കോയ, ബീച്ച് മാനേജര്‍ സലാം താണിക്കാട് പ്രസംഗിച്ചു.