Connect with us

Malappuram

കോട്ടക്കല്‍ ടൗണിലെ രണ്ടാം ഘട്ട ട്രാഫിക് പരിഷ്‌കരണം ഇന്ന് മുതല്‍

Published

|

Last Updated

കോട്ടക്കല്‍: ടൗണിലെ ഗതാഗത കുരുക്കഴിക്കാന്‍ നടപ്പിലാക്കിവരുന്ന ട്രാഫിക് പരിഷ്‌കാരത്തിന്റെ രണ്ടാംഘട്ട നടപടികള്‍ ഇന്ന് മുതല്‍ നടപ്പിലാക്കും. പോക്കറ്റ് റോഡുകള്‍ വണ്‍വെയാക്കല്‍, ഓട്ടോകള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ്, ഡിവൈഡറുകള്‍ക്കിടയിലെ നികത്തിയ വിടവുകള്‍ സ്ഥിരപെടുത്തല്‍ എന്നിവയാണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. ഇന്നലെ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന ട്രാഫിക്ക് പരിഷ്‌കരണ കമ്മിറ്റിയാണ് രണ്ടാംഘട്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഡിവൈഡറുകള്‍ക്കിടയില്‍ കല്ല് വെച്ച് നികത്തിയ ഭാഗങ്ങള്‍ സിമന്റില്‍ ഉറപ്പിക്കും. ചങ്കുവെട്ടി കുളം പരിസരത്ത് സ്‌കൂള്‍ ആശുപത്രി എന്നിവക്ക് മുമ്പില്‍ പുതുതായി ഒരു യുടേണ്‍ തുറക്കും. പോക്കറ്റ് റോഡുകളായ ബി എച്ച് റോഡ്, ബസ് സ്റ്റാന്‍ഡിന് പിന്‍വശത്തെ റേഡ്, മാര്‍ക്കറ്റ് റോഡ് എന്നിവയാണ് ബൈപ്പാസായി പ്രഖ്യാപിച്ചത്.
ബി എച്ച് റോഡിലേക്ക് മെയിന്‍ റോഡില്‍ നിന്നും പ്രവേശനം ഉണ്ടായിരിക്കില്ല. ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് വശത്തെ റോഡിലൂടെ പ്രധാന റോഡിലേക്കുള്ള പ്രവേശനവും തടയും. മുഴുവന്‍ റോഡുകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. പത്ത് ദിവസത്തിനകം വണ്‍വെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം.
നിലവില്‍ ആട്ടീരി റോഡ് തകര്‍ന്ന് കിടക്കുന്നതിനാലാണ് സാവകാശം നല്‍കിയത്. ഇതിനകം റോഡ് മുനിസിപ്പാലിറ്റി നന്നാക്കും. പറപ്പൂര്‍ റോഡ് ജംഗ്ഷനില്‍ ട്രാഫിക്ക് ലൈറ്റ് സ്ഥാപിക്കുന്നത് സംമ്പന്ധിച്ച് പഠിക്കുന്നതിനും തീരുമാനമായി. ഇവിടെത്തെ സാങ്കേതിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഒരുമാസത്തിനകം ഇതിന് പരിഹാരം കാണും.
ഓട്ടോകള്‍ക്ക് പ്രത്യേക സ്റ്റാന്‍ഡും നമ്പറും നല്‍കും. മൂന്നിടങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഓരോ ഇടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ട ഓട്ടോകള്‍ക്ക് പ്രത്രേകം നമ്പര്‍ നല്‍കും. ക്യൂ സമ്പ്രാദായവും ഏര്‍പ്പെടുത്തും. ഈമാസം തന്നെ ഇത് നടപ്പില്‍ വരുത്തും.
യോഗത്തില്‍ ചെയര്‍ പേഴ്‌സന്‍ ടി വി സുലൈഖാബി, വൈസ് ചെയര്‍മാന്‍ പി മൂസ കുട്ടി ഹാജി, പി ഉസ്മാന്‍ കുട്ടി, കെ കെ നാസര്‍, എസ് ഐ. ബെന്നി, പി ഡബ്ലിയുഡി അംഗങ്ങളായ രാധാകൃഷ്ണന്‍, എം കെ സിമി, എം വി ഐ. അനസ്, എ എസ് ഐ. മുഹമ്മദലി, വ്യാപാരി വ്യവസായി യൂനിറ്റ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Latest