മുസ്‌ലീം പള്ളിയില്‍ വെടിവെപ്പ്: നൈജീരിയയില്‍ 63 മരണം

Posted on: August 13, 2013 9:25 am | Last updated: August 13, 2013 at 9:25 am
SHARE

nigerമയ്ഡുഗുരി: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു മസ്ജിദില്‍ തോക്കുധാരികള്‍ 63 പേരെ വെടിവെച്ചു കൊന്നു. 26 പേരെ പരിക്കുപറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച സുബ്ഹി നമസ്‌കാരത്തിന് (പ്രഭാത പ്രാര്‍ത്ഥന) എത്തിയവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന സംഭവമാണെങ്കിലും ഇന്നലെയാണ് സംഭവം പുറത്തറിയുന്നത്. ബോക്കോ ഹറം എന്ന സംഘടനയുടെ തീവ്രവാദികളാണ് അക്രമികളെന്ന് സംശയിക്കുന്നു.