Connect with us

Eranakulam

സോളാര്‍: കുരുവിളയുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടിയെന്ന ബംഗളൂരു വ്യവസായി എം കെ കുരുവിളയുടെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസന്വേഷണം തൃപ്തികരമല്ലെന്ന കുരുവിളയുടെ ഹരജിക്ക് ശേഷമാണ് കുരുവിളക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ജസ്റ്റിസ് വി കെ മോഹനന്‍ വിലയിരുത്തി. ഹരജി നല്‍കിയതിന്റെ പേരില്‍ പോലിസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും കുരുവിളയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കുരുവിളക്കും കുരുവിള പണം തട്ടിയെന്ന് ആരോപിക്കുന്നവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചു. 2012 ഒക്‌ടോബര്‍ 15നാണ് കുരുവിളയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. എന്നാല്‍ കുരുവിളക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2013 ഏപ്രില്‍ 24ന് ശേഷമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ എതിര്‍കക്ഷികളായ ആന്‍ഡ്രൂസ്, ബിനു നായര്‍ എന്നിവര്‍ക്ക് വിശദീകരണം നല്‍കാന്‍ കോടതി രണ്ടാഴ്ചത്തെ സാവകാശം നല്‍കി.