പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Posted on: August 13, 2013 1:02 am | Last updated: August 13, 2013 at 1:02 am
SHARE

rapeആലപ്പുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പത്തിയൂര്‍ കിഴക്കതില്‍ അന്‍സാറി (30)നെയാണ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അന്‍സാര്‍ പിഡീപ്പിച്ച് രംഗം മൊബൈലില്‍ പകര്‍ത്തുകയും ഇത് പെണ്‍കുട്ടിയെ കാണിച്ച് സ്വര്‍ണാഭരണങ്ങളും മറ്റും ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഭയപ്പെട്ട് കൊടുക്കുകയും ചെയ്തു. വീണ്ടും അന്‍സാര്‍ പെണ്‍കുട്ടിയോട് പണം ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ രംഗം പുറത്തുവിടുമെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങാതെയായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ രണ്ട് തവണ പീഡിപ്പിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ അന്‍സാറിനെ റിമാന്‍ഡ് ചെയ്തു. സി ഐ രാജപ്പന്‍ റാവുത്തര്‍, കരിയിലക്കുളങ്ങര എസ് ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here