24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: August 13, 2013 1:00 am | Last updated: August 13, 2013 at 1:00 am
SHARE

കൊണ്ടോട്ടി: ഖത്തറില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി കല്‍പള്ളി മീത്തല്‍ മൊയ്തീനി (48)ല്‍ നിന്നാണ് അനധികൃതമായി കടത്തിയ സ്വര്‍ണം പിടികൂടിയത്. ഡിജിറ്റല്‍ സ്പീക്കര്‍ ഉള്‍പ്പടെയുള്ള മ്യൂസിക് സിസ്റ്റത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 116 ഗ്രാം വീതം തൂക്കമുള്ള ഏഴ് സ്വര്‍ണ ബിസ് കറ്റുകള്‍ കടത്തിയത്.
അസിസ്റ്റന്‍ഡ് കമ്മീഷണര്‍മാരായ വി.കെ സിംഗ്, ലോഗേഷ് ദര്‍വ, സൂപ്രണ്ടുമാരായ ജിജി അബ്രഹാം, ബിനോയ് കുര്യാക്കോസ്, പ്രകാശ് അലക്‌സ്, പ്രവീണ്‍, വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരിപ്പൂരില്‍ രണ്ടാഴ് ചക്കുള്ളില്‍ രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടുകയുണ്ടായി.