ഷാര്‍ജയില്‍ വന്‍ തീപിടുത്തം

Posted on: August 13, 2013 12:41 am | Last updated: August 13, 2013 at 12:41 am
SHARE

fireഷാര്‍ജ: എമിറേറ്റില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും തീപിടുത്തമുണ്ടായി. അല്‍ ഖാനില്‍ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ 80 കാരിയായ സ്വദേശി വൃദ്ധ മരിച്ചു. മറ്റൊരാള്‍ക്ക് സാരമായി പരുക്കേറ്റു. വൃദ്ധ ഉറങ്ങുകയായിരുന്ന മുറിയില്‍ നിന്നാണ് തീപടര്‍ന്നുപിടിച്ചത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് തീയണച്ചെങ്കിലും പുകപടലങ്ങള്‍ ശ്വസിച്ചു വൃദ്ധ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റയാളെ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ഷാര്‍ജയിലെ സജ്അ, മുവൈലിന്‍ എന്നിവിടങ്ങളിലെ സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ സംയുക്തമായാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.