കൊച്ചി മെട്രോ; 17 സ്‌റ്റേഷനുകളുടെ രൂപരേഖ ഇന്ന് കൈമാറും

Posted on: August 13, 2013 6:00 am | Last updated: August 13, 2013 at 8:20 am
SHARE

kochi metroകൊച്ചി: കൊച്ചി മെട്രോയുടെ 17 സ്റ്റേഷനുകളുടെ പ്രാഥമിക രൂപ രേഖ ഇന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ടിന്റെ കൊച്ചി ചാപ്റ്ററിന് കൈമാറും. കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല വഹിക്കുന്ന ഡി എം ആര്‍ സിയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഈജിസ് റെയിലാണ്് സ്റ്റേഷനുകള്‍ ഘടനാപരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്ളത്. ബാക്കി സ്റ്റേഷനുകളുടെ രൂപരേഖയും ഉടന്‍ കൈമാറും.കേരളീയ വാസ്തുശില്‍പ്പ ചാരുതയും പാരമ്പര്യവും നിലനില്‍ത്തുന്ന രീതിയിലായിരിക്കും സ്റ്റേഷനുകളുടെ നിര്‍മാണം. ഈ അടിസ്ഥാന രൂപശില്‍പ്പത്തെ കേരളീയ പാരമ്പര്യത്തോട് ചേര്‍ത്ത് വെച്ച് കൂടുതല്‍ ആകര്‍ഷണീയമാക്കുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്്് ഓഫ് ആര്‍ക്കിടെക്ചര്‍ ചെയ്യുന്നത്. കൂടാതെ സ്റ്റേഷനുകളിലെ ലിഫ്റ്റ്, എലവേറ്റര്‍ എന്നിവയുടെ സ്ഥാനം സംബന്ധിച്ച്്് ധാരണയായിട്ടുണ്ട്. കേരളത്തിലെ കാലാവസ്ഥക്ക്്് അനുയോജ്യമായ രീതിയിലായിരിക്കും സ്‌റ്റേഷനുകള്‍ നിര്‍മിക്കുന്നത്. സ്‌റ്റേഷനുകളുടെ രൂപകല്‍പ്പനയില്‍ തങ്ങള്‍ക്ക് പങ്കാളിത്തം വേണമെന്ന താത്പര്യം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്റെ കൊച്ചി ചാപ്റ്റര്‍ നേരത്തെ കെ എം ആര്‍ എല്ലിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷം കഴിഞ്ഞമാസം അവസാനമാണ് ഇവരുടെ പങ്കാളിത്തം കൊച്ചി മെട്രോ പദ്ധതയില്‍ ഉറപ്പാക്കിയത്. കൊച്ചി കെ എം ആര്‍ എല്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ കെ എം ആര്‍ എല്‍. എം ഡി. ഏലിയാസ് ജോര്‍ജ്്, പ്രൊജക്ട് ഡയറക്ടര്‍ മഹേഷ്‌കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെകട് കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് സി നജീബ്, സെക്രട്ടറി കൊച്ചുതൊമ്മന്‍, ഡി എം ആര്‍ സി പ്രതിനിധികള്‍ പങ്കെടുത്തു.