തൃശൂരില്‍ ഇന്ന് സ്വകാര്യ ബസ് സമരം

Posted on: August 13, 2013 6:00 am | Last updated: August 12, 2013 at 11:49 pm
SHARE

busതൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാത ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നടന്നുവരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിന് പിന്തുണ നല്‍കി ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് സമരം. തകര്‍ന്ന റോഡിലൂടെ പീച്ചി, വടക്കാഞ്ചേരി, പാലക്കാട് മേഖലകളിലേക്ക് കഴിഞ്ഞ ഒന്നാം തീയതി മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ബസുടമ-തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കാന്‍ തീരുമാനിച്ചത്.
പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ബസ് സമരം ഇന്നത്തേക്ക് 13 ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ജില്ലാതല സമരത്തോടെ അനിശ്ചിതകാല സമരവും അവസാനിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here