‘ഖതാറ’ ഈദാഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ പരിസമാപ്തി

Posted on: August 12, 2013 7:44 pm | Last updated: August 14, 2013 at 7:45 pm
SHARE

ദോഹ: ഖത്തറിന്റെ സാംസ്‌കാരിക സങ്കേതമായ ‘ഖതാറ’യിലെ നാലു നാള്‍ നീണ്ടു നിന്ന ഈദാഘോഷങ്ങള്‍ക്ക് ആവേശകരമായ പരിസമാപ്തി. മനോഹരമായ കരിമരുന്നു പ്രയോഗം, ജലസംഗീതനൃത്തം, ലേസര്‍ ഷോകള്‍ തുടങ്ങിയവ ഒരുക്കിയിരുന്നു. സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് ഖതാറ ഒരുക്കിയ ഈദാഘോഷ പരിപാടികള്‍ ദര്‍ശിക്കാനെത്തിയത്. കരിമരുന്നുപ്രയോഗത്തിലെയും ലേസര്‍ രശ്മികളുടെയും പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആകാശത്ത് വര്‍ണ്ണാഭമായ ‘ഖതാറ’ ആലേഖനം ചെയ്ത പരിപാടികള്‍ സന്ദര്‍ശകരുടെ മനം കവര്‍ന്നു.

ഖത്തറിന്റെ തനതു സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികള്‍ ഈദ് ആഘോഷിക്കാനെത്തിയവര്‍ക്ക് പുത്തന്‍ അനുഭവമായി. അറബ് സംഗീതത്തിന്റെ ഈരടികള്‍ക്ക് താളം പിടിച്ച ജലനൃത്തവും ദേശസ്‌നേഹം തുളുമ്പുന്ന ഗാനങ്ങളും ‘ഖതാറ’യിലെ ആഘോഷ മുഹൂര്‍ത്തങ്ങള്‍ക്ക് കൊഴുപ്പേകി.