ജയില്‍ തകര്‍ക്കുമെന്ന് യമന്‍ അല്‍ഖാഇദ നേതാവ്ജയില്‍ തകര്‍ക്കുമെന്ന് യമന്‍ അല്‍ഖാഇദ നേതാവ്

Posted on: August 12, 2013 11:59 pm | Last updated: August 12, 2013 at 11:59 pm
SHARE

സന്‍ആ: ജയിലില്‍ കഴിയുന്ന തങ്ങളുടെ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കുമെന്ന് യമനിലെ അല്‍ഖാഇദ നേതാവ് നാസര്‍ അല്‍ വുഹൈശി. യമനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന അല്‍ഖാഇദക്കാരെ ജയില്‍ തകര്‍ത്ത് മോചിപ്പിക്കുമെന്നാണ് വുഹൈശിയുടെ ഭീഷണി.
അല്‍ഖാഇദയുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട എംബസികളും കോണ്‍സുലേറ്റുകളും തുറക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ആക്രമണ ഭീഷണിയുമായി അല്‍ഖാഇദ നേതൃത്വം രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. അതിനിടെ, തെക്കന്‍ യമനില്‍ സൈന്യത്തിന് നേരെ അല്‍ഖാഇദ ആക്രമികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.