യു എ ഇയുമായി സാംസ്‌കാരിക ബന്ധം ശക്തമാക്കും

Posted on: August 12, 2013 11:56 pm | Last updated: August 12, 2013 at 11:56 pm
SHARE

കോഴിക്കോട്: യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെ സ്ഥാപനങ്ങളുമായി സാംസ്‌കാരിക സാമൂഹിക, ബൗദ്ധിക രംഗത്ത് സഹകരണത്തിന് കാലിക്കറ്റ് സര്‍വകലാശാല ശ്രമങ്ങള്‍ തുടരുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുസ്സലാം പറഞ്ഞു.
യു എ ഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിലെ സോഷ്യല്‍ കൗണ്‍സലര്‍ അബ്ദുല്ല അല്‍ നുഐമി, അറബ് സാഹിത്യകാരിയും യു എ ഇ പരിസ്ഥിതി ജലമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുമായ ഡോ. മറിയം അല്‍ ഷെനാസി, ഡോ. അസ്മ അല്‍ കെത്ബി എന്നിവരുമായി ക്യാമ്പസില്‍ നടത്തിയ ചര്‍ച്ചയിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം അറിയിച്ചത്.