ഈദ് ദിനത്തില്‍ ദുബൈയില്‍ 1,598 റോഡ് അപകടങ്ങള്‍

Posted on: August 12, 2013 9:30 pm | Last updated: August 12, 2013 at 9:30 pm
SHARE

accidentദുബൈ: ഈദ് അവധി ദിനങ്ങളില്‍ ദുബൈയില്‍ 1,598 റോഡ് അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ദുബൈ പോലീസ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ലെഫ്. കേണല്‍ ഖസ്‌റജ് മാജിദ് മുഹമ്മദ് അറിയിച്ചു.

ചെറുതും സാധാരണ അപകടങ്ങളടക്കമുള്ളതാണിത്. അമിത വേഗത, വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരിക്കല്‍, ലൈന്‍ മാറുന്നതിലെ അശ്രദ്ധ, ജാഗ്രതയില്ലാത്ത ഡ്രൈവിംഗ് തുടങ്ങിയവയാണ് അപകടങ്ങള്‍ക്കു കാരണമായത്.
വാഹനം ഓടിക്കുന്നവര്‍ ഇത്തരം തെറ്റായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇന്റര്‍സെക്ഷനുകളിലും കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന ക്രോസിംഗിലും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഈദ് അവധി ദിനങ്ങളില്‍ പോലീസിന്റെ അത്യാഹിത ഫോണ്‍ നമ്പറായ 999ല്‍ 24,838 ടെലിഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. അത്യാഹിതങ്ങള്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് 999 എന്ന നമ്പര്‍ ഉപയോഗിക്കേണ്ടത്. മറ്റു വിവരങ്ങള്‍ അന്വേഷിക്കുന്നതിനും കൈമാറുന്നതിനും 901ലാണ് ബന്ധപ്പെടേണ്ടത്.
അത്യാഹിത ഫോണ്‍ സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here