അല്‍ ഐനില്‍ വന്‍ അഗ്നിബാധ

Posted on: August 12, 2013 9:28 pm | Last updated: August 12, 2013 at 9:28 pm
SHARE

fireഅല്‍ ഐന്‍: അല്‍ ഐനിലെ സാഖര്‍ നിഅമയില്‍ സ്വദേശിയുടെ നിര്‍മാണത്തിലിരുന്ന വീട്ടില്‍ തീപിടുത്തം. മുഹമ്മദ് സാലം അല്‍ശംസിയുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുന്ന വീടിനാണ് ഇന്നലെ വൈകുന്നേരം നാലിന് തീപിച്ചത്. മുറ്റത്ത് കൂട്ടിയിട്ടിരുന്ന മരത്തടികളില്‍ നിന്നാണ് തീപടര്‍ന്നത്. വൈകുന്നേരം ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീനാളം 100 മീറ്ററോളം ഉയരത്തില്‍ പൊങ്ങുകയും തൊട്ടടുത്ത സഹോദരന്റെ വീട്ടിലേക്ക് പടരുകയുമായിരുന്നു. വീട് ഭാഗികമായി കത്തി നശിച്ചു.

വീടുകള്‍ക്കിടയിലെ അതിര്‍ത്തി മതില്‍ തകര്‍ന്നു വീണു. വാഹനങ്ങള്‍ക്കായി പണിത ഫൈബര്‍ ഷെഡിന് തീപിടിച്ചതാണ് അഗ്നിബാധയുടെ തോത് വര്‍ധിക്കാന്‍ കാരണം. സാലം ശംസിയുടെ സഹോദരന്റെ വീട്ടിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. ഗോള്‍ഡന്‍ സൗണ്ട് എന്ന കമ്പനിക്കാണ് നിര്‍മാണ ചുമതല. ഉച്ച കഴിഞ്ഞ് മൂന്നിന് തൊഴിലാളികള്‍ ജോലി നിര്‍ത്തി പോയതിനാല്‍ തീപിടുത്തം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള അപാകതയാണ് തീപിടുത്തത്തിനു കാരണമെന്നു പരിസരവാസികള്‍ ആരോപിച്ചു.
അല്‍ ഐനിലെ വിവിധ സിവില്‍ ഡിഫന്‍സ് യൂണിറ്റില്‍ നിന്നുള്ള പത്തോളം ഫയര്‍ ഫോഴ്‌സ് സംഘമെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.