Connect with us

Gulf

കല്‍ബയില്‍ കാര്‍ മറിഞ്ഞ് സ്‌ഫോടനം: ആറു മരണം

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ വ്യത്യസ്ത അപകടങ്ങളില്‍ എട്ടുപേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കല്‍ബയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ശനിയാഴ്ചയാണ് അപകടം. കാറിലുണ്ടായിരുന്ന പാക്കിസ്ഥാനി കുടുംബമാണ് ദുരന്തത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കല്‍ബയില്‍ നിന്ന് ബില്ലു താഴ്‌വരയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ചെരിവിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. റോഡരികിലെ മതിലിനിടിച്ച ശേഷമാണ് കാര്‍ താഴേക്ക് മറിഞ്ഞത്.
മറ്റൊരപകടത്തില്‍ ഷാര്‍ജ അല്‍ നഹ്ദയില്‍ ആറ് ബ്രിട്ടീഷുകാരുടെ സംഘത്തിലേക്ക് കാര്‍ പാഞ്ഞു കയറി രണ്ടുപേര്‍ മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 48 വയസുകാരനും ഏഴ് വയസുള്ള കുട്ടിയുമാണ് മരിച്ചത്. പരുക്കേറ്റവരെ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യക്കാരന്‍ ഓടിച്ച വാഹനമാണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.