സെക്രട്ടറിയേറ്റിന് നാളെയും മറ്റന്നാളും അവധി

Posted on: August 12, 2013 8:14 pm | Last updated: August 12, 2013 at 9:08 pm
SHARE

oommen chandy

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യദിന പരേഡ് സുഗമമായി നടത്തുന്നതിന് വേണ്ടിയാണ് അവധി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപരോധസമരത്തിനിടയിലും സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ മുഖ്യമന്ത്രി അഭിന്ദിച്ചു. സമരം ചെയ്യാനുള്ള അവകാശത്തെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടേണ്ടി വരും. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രസേനയെ വിളിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.