ബേക്കറി ജംഗഷനിലെ സംഘര്‍ഷം; നേതാക്കള്‍ക്കെതിരെ കേസ്

Posted on: August 12, 2013 3:07 pm | Last updated: August 12, 2013 at 3:07 pm
SHARE

pinaതിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ഉപരോധത്തിനിടെ ബേക്കറി ജംഗഷനില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. വി എസ് അച്ചുതാന്ദനെ ഒന്നാം പ്രതിയും പിണറായി വിജയനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 15000 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബേക്കറി ജംഗ്ഷനില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പിണറായി വിജയനടക്കമുള്ള ഇടത് നേതാക്കള്‍ രംഗത്തെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.