രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ഇടത് പ്രവര്‍ത്തകരുടെ കയ്യേറ്റം

Posted on: August 12, 2013 2:48 pm | Last updated: August 12, 2013 at 2:48 pm
SHARE

rajmohan unnithanതിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കയ്യേറ്റശ്രമം. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് കയ്യേറ്റ ശ്രമമുണ്ടായത്. തന്നെ ആക്രമിച്ചത് ഇടതുമുന്നണി പ്രവര്‍ത്തകരാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തുമിനിറ്റു നേരം ആള്‍ക്കൂട്ടത്തിനു നടുവിലായിപ്പോയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അവരുടെ കയ്യില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. കൈകൊണ്ടും കാലുകൊണ്ടുമായിരുന്നു പ്രയോഗം. തുടര്‍ന്ന് റെയില്‍വേ പോലീസെത്തിയാണ് രക്ഷിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.