സെക്രട്ടേറിയറ്റില്‍ 66.67 ശതമാനം ഹാജര്‍

Posted on: August 12, 2013 2:04 pm | Last updated: August 12, 2013 at 2:04 pm
SHARE

kerala-secretariatതിരുവനന്തപുരം: ഇടതുപക്ഷ ഉപരോധം നടക്കുന്ന സെക്രട്ടേറിയറ്റില്‍ 66.67 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2607 ജീവനക്കാരാണ് സമരത്തെ അവഗണിച്ച് ജോലിക്ക് ഹാജരായത്. 25 സെക്രട്ടറിമാരില്‍ 19 പേരും ജോലിക്ക് എത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.30 വരെയുള്ള കണക്കാണിത്. എന്നാല്‍ 1.30 വരെ 30.57 ശതമാനം ജീവനക്കാര്‍ മാത്രമാണ് എത്തിയതെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.