Connect with us

National

മോഡി വ്യാജ ഒബാമയെന്ന് ദിഗ്‌വിജയ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും തമ്മിലുള്ള വാക്ക് യുദ്ധം പുതിയ തലത്തിലേക്ക്. വ്യാജ ഒബാമ എന്നാണ് ദിഗ്‌വിജയ് നരേന്ദ്രമോഡിയെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വിശേഷിപ്പിച്ചത്. ഇന്ന് രാവിലെയാണ് ദിഗ്‌വിജയ് ട്വീറ്റ് ചെയ്തത്. യെസ് വി കാന്‍ എന്ന തെരെഞ്ഞെടുപ്പ് പ്രചാരണം തുടക്കം കുറിച്ചുകൊണ്ടുള്ള മോഡിയുടെ വാക്കാണ് ദിഗ്‌വിജയ് സിംഗ് വിമര്‍ശിച്ചത്. ഇത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ വാക്കുകളെ അനുസ്മരിപ്പിക്കുന്നു.

ഇന്നലെ ഹൈദരാബാദിലാണ് മോഡി തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്. കോണ്‍ഗ്രസില്‍ നിന്നും മുക്തമായ ഇന്ത്യ എന്ന ആഹ്വാനമാണ് മോഡി നടത്തിയത്.

 

 

---- facebook comment plugin here -----

Latest