മുണ്ടേക്കാട് -നെരാല റോഡ് തകര്‍ന്നു

Posted on: August 12, 2013 11:04 am | Last updated: August 12, 2013 at 11:04 am
SHARE

കല്‍പകഞ്ചേരി: പൊന്മുണ്ടം പഞ്ചായത്തിലെ മുണ്ടേക്കാട് നെരാല റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി. റോഡ് ആരംഭിക്കുന്ന ഹൈസ്‌കൂള്‍ പരിസരത്ത് ബൈപാസ് റോഡിന് അരികിലും വാക്കയില്‍ റോഡ് ചേരുന്ന ഭാഗത്തുമാണ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്. അഞ്ച്,ആറ് വാര്‍ഡുകളിലെ അതിര്‍ത്തി പ്രദേശത്തായ റോഡ് ഒട്ടേറെ കുടുംബങ്ങളുടെ ആശ്രയം കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിഗും കോണ്‍ക്രീറ്റും നടത്തിയ റോഡിന്റെ പല ഭാഗങ്ങളിലും പൊളിഞ്ഞത്. കുറ്റിപ്പാല കുറുക്കോള്‍കുന്ന് റോഡിനെയും വൈലത്തൂര്‍ എടരിക്കോട് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പാത. വളവന്നൂര്‍ പ്രദേശത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ വൈലത്തൂരില്‍ എത്തിച്ചേരുന്നതിനുള്ള ഏക റോഡ് കൂടിയാണിത്. റോഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.