സുബ്രഹ്മണ്യന്‍ സ്വാമി ബി ജെ പിയില്‍ ചേര്‍ന്നു

Posted on: August 11, 2013 8:47 pm | Last updated: August 11, 2013 at 8:49 pm
SHARE

subramanian-swamy_32

ന്യൂഡല്‍ഹി: ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി നടത്തിയ ചര്‍ച്ചയിലാണ് സ്വാമിയുടെ പ്രഖ്യാപനം.

നരേന്ദ്രമോഡിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയെ ബി ജെ പി ദേശീയ കമ്മിറ്റിയുടെ പരിഗണനയില്‍ കൊണ്ടുവന്നത്. എല്‍ കെ അദ്വാനി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിനെ പിന്താങ്ങിയിരുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.