ഏഷ്യാകപ്പ് ഹോക്കി: ശ്രീജേഷ് വൈസ് ക്യാപ്റ്റന്‍

Posted on: August 11, 2013 6:52 pm | Last updated: August 11, 2013 at 6:52 pm
SHARE

sreejeshന്യൂഡല്‍ഹി: മലേഷ്യയിലെ ഇപോയില്‍ ഈ മാസം 24 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സര്‍ദാര്‍ സിങാണ് ടീമിന്റെ ക്യാപ്റ്റന്‍. മലയാളി താരം പി ആര്‍  ശ്രീജേഷാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
കൊറിയ, ബംഗ്ലാദേശ്, ഒമാന്‍ എന്നീ ടീമുകളുള്ള പൂള്‍ ബിയിലാണ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ. പാക്കിസ്ഥാന്‍, മലേഷ്യ, ജപ്പാന്‍, ചൈനീസ്, തായ്‌പേയ് എന്നീ ടീമുകളാണ് പൂള്‍ എ യിലെ മറ്റംഗങ്ങള്‍.

 

ടീം : സര്‍ദാര്‍ സിങ് (ക്യാപ്റ്റന്‍), വി ആര്‍  രഘുനാഥ്, രൂപീന്ദര്‍ പാല്‍ സിങ്, അമിത് റോഹിദാസ്, കോത്താജിത് സിങ്, ചിങ്‌ലെന്‍സന സിങ്, ബിരേന്ദ്ര ലക്ര, ഗുര്‍മെയ്ല്‍ സിങ്, മന്‍പ്രീത് സിങ്, നികിന്‍ തിമ്മയ്യ, ധരംവിര്‍ സിങ്, എസ്.കെ  ഉത്തപ്പ, രമണ്‍ദീപ് സിങ്, നിതിന്‍ തിമ്മയ്യ, മന്‍ദീപ് സിങ്, മലക് സിങ്.

ഗോള്‍കീപ്പര്‍മാര്‍: പി ആര്‍ ശ്രീജേഷ് (വൈസ് ക്യാപ്റ്റന്‍), പി ടി  റാവു

24ന് ഒമാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.