സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: August 11, 2013 6:30 pm | Last updated: August 11, 2013 at 6:39 pm
SHARE

ദുബൈ: ഒമാനില്‍ വാഹനാപകടത്തില്‍ സ്വദേശി യുവാവ് മരിക്കുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റോഡില്‍ നിന്നും തെന്നിയ ഫോര്‍ വീല്‍ കാറ് തലകീഴായി മറിഞ്ഞായിരുന്നു അപകടം.
മധ്യപ്രവിശ്യയായ ഫുഹുദില്‍ നിന്നും തെക്കുള്ള ദോഫറിലേക്ക് പോകുന്നതിനിടെയായിരുന്നു വെള്ളിയാഴ്ച അപകടം. പരുക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായും ഒമാന്‍ പോലീസ് വ്യക്തമാക്കി.