Connect with us

Kerala

സെക്രട്ടേറിയേറ്റിന്റെ നാലു ഗേറ്റും ഉപരോധിക്കും: പിണറായി

Published

|

Last Updated

തിരുവനന്തപുരം: കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കരുതെന്ന സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിക്കൊണ്ട് പിണറായി വിജയന്‍ രംഗത്ത്. സെക്രട്ടേറിയേറ്റിന്റെ നാലു ഗേറ്റുകളും ഉപരോധിക്കുമെന്ന് പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടി പട്ടാള ഭരണാധികാരിയെപ്പോലെ പെരുമാറുകയാണ്. നാണംകെട്ട മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ ആരും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നില്ല. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നും പിണറായി പറഞ്ഞു.

സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള സമരമല്ല ഇത്. തട്ടിപ്പ്‌കേസില്‍ പങ്കുള്ള ഒരു ഭരണാധികാരിയുടെ രാജിക്കുവേണ്ടിയുള്ള സമരമാണ്. സര്‍ക്കാറുമായി ചര്‍ച്ചക്കുള്ള ഒരു സാഹചര്യം ഇപ്പോഴില്ല.

13 ചോദ്യം ചോദിച്ച മുഖ്യമന്ത്രിയോട് ഒരു ചോദ്യം മാത്രമാണ് എല്‍ ഡി എഫിന് ചോദിക്കാനുള്ളത്. സര്‍ക്കാറുമായി ഒരു ബന്ധവുമില്ലാത്ത കേസില്‍ എന്തിനാണ് സര്‍ക്കാര്‍ സലീം രാജിന് വേണ്ടി കോടതിയില്‍ നേരിട്ട് ഹാജറായത്? പി സി ജോര്‍ജ് പറയുന്നതില്‍ കാര്യമുള്ളതുകൊണ്ടാണ് ജോര്‍ജിനെ മുഖ്യമന്ത്രി തിരുത്താത്തതെന്നും പിണറായി പറഞ്ഞു.