എല്‍ ഡി എഫ് ഉപരോധം ഫാസിസമെന്ന് ചെന്നിത്തല

Posted on: August 11, 2013 4:42 pm | Last updated: August 11, 2013 at 4:46 pm
SHARE

തിരുവനന്തപുരം: എല്‍ ഡി എഫ് പ്രഖ്യാപിച്ച സെക്രട്ടേറിയേറ്റ് ഉപരോധം ഫാസിസമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമസമരത്തെ ന്യായീകരിക്കാനാവില്ല.

സമര പരമ്പര തീര്‍ക്കാനുള്ള നീക്കം ഗൂഢോദ്ദേശ്യത്തോടെയാണ്.  ഉപരോധ സമരത്തെ സര്‍ക്കാര്‍ രാഷ്ട്രീയമായി നേരിടും. അടുത്ത പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായുള്ള രാഷ്ട്രീയ കളിയാണ് ഇതെന്നും കെ പി സി പ്രസിഡന്റ് കുറ്റപ്പെടുത്തി.

എല്‍ ഡി എഫിന്റെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കെ പി സി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.