ഉപരോധ സമരം സര്‍ക്കാര്‍ വിജിയിപ്പിച്ചു; മുഖ്യമന്ത്രിക്ക് മുരളീധരന്റെ രൂക്ഷ വിമര്‍ശനം

Posted on: August 11, 2013 11:07 am | Last updated: August 11, 2013 at 11:07 am
SHARE

K-Muraleedharan_mainതിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ സര്‍ക്കാര്‍ വന്‍ സന്നാഹങ്ങളൊരുക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. ഉപരോധ സമരം സര്‍ക്കാര്‍ വിജയിപ്പിച്ചിരിക്കുകയാണ്. കോടതിയില്‍ പോലും നിലനില്‍ക്കാത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മുരളി ആരോപിച്ചു.

മുഖ്യമന്ത്രി പാര്‍ട്ടിയുമായി കാര്യങ്ങള്‍ കൂടിയാലോചിക്കുന്നില്ല. പത്രങ്ങളിലൂടെയാണ് പാര്‍ട്ടി നേതാക്കള്‍ കാര്യങ്ങള്‍ അറിയുന്നത്. ഇതി ദൗര്‍ഭാഗ്യകരമാണെന്നും മുരളി പറഞ്ഞു. ഇന്നലെ ടി എന്‍ പ്രതാപനും പി സി ജോര്‍ജ്ജും സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചിരുന്നു.