മടവൂരില്‍ സി എം വലിയുല്ലാഹി ആണ്ട്നേര്‍ച്ച 21ന് തുടങ്ങും

Posted on: August 11, 2013 9:41 am | Last updated: August 11, 2013 at 9:41 am
SHARE

മടവൂര്‍: സി എം സെന്റര്‍ മടവൂര്‍ ശരീഫില്‍ വെച്ച് നടക്കുന്ന മൂന്ന് ദിവസത്തെ സി എം വലിയുല്ലാഹിയുടെ 23ാം ആണ്ട് നേര്‍ച്ചയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ജില്ലയിലും അയല്‍ ജില്ലകളിലും പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, മഹല്ല് തല പ്രഭാഷണങ്ങള്‍ എന്നിവ നടന്നുവരുന്നു. പ്രചാരണത്തിന്റെ ഭാഗമായുള്ള വാഹന ജാഥ ഈ ആഴ്ച ആരംഭിക്കും.
ഈ മാസം 21, 22, 23 തീയതികളില്‍ നടക്കുന്ന പരിപാടിയില്‍ മത പ്രഭാഷണം, മുതഅല്ലിം മീറ്റ്, ഓള്‍ഡ് സ്റ്റുഡന്റ്‌സ് മീറ്റ്, ആത്മീയ സമ്മേളനം എന്നിവ നടക്കും. സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, ഹസന്‍ മുസ്‌ലിയാര്‍ വയനാട് തുടങ്ങിയവര്‍ സംബന്ധിക്കും.