Connect with us

Kozhikode

ചിറ്റടിമീത്തല്‍ സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ച ഇന്ന് സമാപിക്കും

Published

|

Last Updated

മടവൂര്‍: മടവൂര്‍ ചിറ്റടിമീത്തലില്‍ നടക്കുന്ന സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ച ഇന്ന് സമാപിക്കും. വഫാത്ത് ദിവസമായ ഇന്ന് രാവിലെ ഒമ്പത് മണിക്ക് സി എം വലിയ്യുല്ലാഹിയുടെ വീടായ ചിറ്റടിമീത്തലില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പതാക ഉയര്‍ത്തുന്നതോടെ ഇന്നത്തെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ദിക്ര്‍, ദുആ സമ്മേളനത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍, ബായാര്‍ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഇ കെ മുഹമ്മദ് ദാരിമി, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ എം അഹ്മദ് മുസ്‌ലിയാര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ശാഫി സഖാഫി മുണ്ടമ്പ്ര, നൗഷാദ് അഹ്‌സനി, ത്വാഹിര്‍ സഖാഫി മഞ്ചേരി തുടങ്ങിയവര്‍ സംബന്ധിക്കും. രണ്ട് ദിവസമായി നടന്നുവരുന്ന ആണ്ട് നേര്‍ച്ചയുടെ ഭാഗമായി ഇന്നലെ രാത്രി ശാദുലി റാത്തീബ് നടന്നു.