അമേരിക്കയുമായി ചേര്‍ന്ന് സൈനിക അഭ്യാസം നടത്തുമെന്ന് ദ. കൊറിയ

Posted on: August 11, 2013 9:34 am | Last updated: August 11, 2013 at 9:34 am
SHARE

us and koreaസിയോള്‍: അമേരിക്കയുമായി ചേര്‍ന്ന് ഈ മാസം അവസാനത്തോടെ വാര്‍ഷിക സംയുക്ത സൈനിക അഭ്യാസം നടത്തുമെന്ന് ദക്ഷിണ കൊറിയ. ഈ മാസം 19 മുതല്‍ 30 വരെയാണ് അമേരിക്കയും ഉല്‍ച്ചി ഫ്രീഡം ഗാര്‍ഡിയനുമായിചേര്‍ന്ന് സൈനിക അഭ്യാസം. 30,000 അമേരിക്കന്‍ സൈനികര്‍ പങ്കെടുക്കും. ഇവരില്‍ ഭൂരിഭാഗവും ദക്ഷിണ മേഖലയില്‍ വിന്യസിക്കപ്പെട്ടവരാണെന്നും 3,000ത്തോളം പേര്‍ വിദേശത്തു നിന്ന് എത്തുമെന്നും സി എഫ് സി വക്താവ് പറഞ്ഞു. 50,000ത്തിലധികം ദക്ഷിണ കൊറിയന്‍ സൈനികരും പങ്കെടുക്കും. എന്നാല്‍ ദക്ഷിണ കൊറിയയുടെ പ്രഖ്യാപനത്തിനെതിരെ ഇതുവരെ ഉത്തര കൊറിയ രംഗത്തുവന്നിട്ടില്ല. മുന്‍ കാലങ്ങളില്‍ ഇത്തരം സൈനിക അഭ്യാസത്തിനെതിരെ ഉത്തര കൊറിയ ശക്തമായി രംഗത്തുവന്നിരുന്നു. ഉത്തര കൊറിയയില്‍ അടച്ചിട്ട വ്യവസായ എസ്റ്റേറ്റ് തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും അടുത്ത ദിവസം പുനഃരാരംഭിക്കാനിരിക്കെയാണ് ദക്ഷിണ കൊറിയ അമേരിക്കയുമായി ചേര്‍ന്ന് സൈനിക അഭ്യാസം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.