Connect with us

International

അമേരിക്ക നല്ല മധ്യസ്ഥനല്ല: ഖാംനഈ

Published

|

Last Updated

ടെഹ്‌റാന്‍: മധ്യേഷ്യന്‍ സമാധാന ചര്‍ച്ചക്ക് അമേരിക്കയുടെ മധ്യസ്ഥത ഗുണം ചെയ്യില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. ഇസ്‌റാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചയുടെ രണ്ടാം ഘട്ടം അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ഖാംനഈയുടെ പ്രസ്താവന.
അമേരിക്ക നല്ല മധ്യസ്ഥനല്ല. അമേരിക്കന്‍ ഇടപെടല്‍ ഫലസ്തീനിനെ ദുര്‍ബലമാക്കാന്‍ മാത്രമായിരിക്കും ഉപകരിക്കുക. അവരുടെ അവകാശങ്ങള്‍ കൈവശപ്പെടുത്തി കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയായിരിക്കും യു എസ് ചെയ്യുക. തീര്‍ച്ചയായും അവര്‍ ഫലസ്തീനെതിരായ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും ഖാംനഈ ചൂണ്ടിക്കാട്ടുന്നു. ഈദുല്‍ ഫിത്വ്ര്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കവേയാണ് ഇറാന്‍ പരമോന്നത നേതാവ് തന്റെ ആശങ്കകള്‍ പങ്ക് വെച്ചത്.
വെസ്റ്റ് ബാങ്കില്‍ ആയിരത്തോളം കെട്ടിടങ്ങള്‍ പണിയാന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നുണ്ട്. അതിനായി ചര്‍ച്ചയില്‍ അവര്‍ സമ്മര്‍ദമുയര്‍ത്തും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനായും അവര്‍ വിലപേശല്‍ നടത്തുമെന്നും ഖാംനഈ കൂട്ടിച്ചേര്‍ത്തു.