കെ പി സി സി ഭാരവാഹികളുടെ അടിയന്തരയോഗം ഇന്ന്

Posted on: August 11, 2013 9:21 am | Last updated: August 11, 2013 at 9:21 am
SHARE

OOmen chandy_ramesh chennithalaതിരുവനന്തപുരം: കെ പി സി സി ഭാരവാഹികളുടെ അടിയന്തരയോഗം ഇന്നു മൂന്നിനു തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരും. നാളെ ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് തുടങ്ങാനിരിക്കെ ഇന്നത്തെ യോഗത്തിന് പ്രാധാന്യമേറും. ഉപരോധം നേരിടുന്ന സര്‍ക്കാര്‍ രീതിക്കെതിരെ കോണ്‍ഗ്രസ്സിനകത്ത് നിന്ന് തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം പ്രക്ഷുബ്ധമാവും. ഐ ഗ്രൂപ്പ് മുഖ്യമന്ത്രിക്കെതിരെ ശക്തമായി വിമര്‍ശനമുന്നയിക്കുമെന്നാണ് സൂചന.