എം എം അബ്ദുള്ള ഉസ്താദ് അനുസ്മരണവും ദൂആ സമ്മേളനവും

Posted on: August 11, 2013 7:51 am | Last updated: August 11, 2013 at 7:51 am
SHARE

മണ്ണാര്‍ക്കാട്: മര്‍ക്‌സ് മുദരിസും ജില്ലാ സംയുക്തഖാസിയുമായിരുന്ന എം എം അബ്ദുള്ള ഉസ്താദിന്റെ അനുസ്മരണ പ്രഭാഷണവും ദുആ സമ്മേളനവും 14ന് വൈകീട്ട് മൂന്നരക്ക് അലനല്ലൂര്‍ സുന്നിമസ്ജിദില്‍ നടക്കും.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ പങ്കെടുക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും. ഹബീബ് കോയതങ്ങള്‍ ചെരക്കാപ്പറമ്പ് പ്രാര്‍ഥന സമ്മേളനത്തിന് നേതൃത്വം നല്‍കും. പണ്ഡിതന്‍മാരും ഉമറാക്കളും സുന്നി സംഘടന പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അലനല്ലൂര്‍ സോണ്‍ സ്വാഗതസംഘം കമ്മിറ്റി അറിയിച്ചു.
ഇസ്മാഈല്‍ ഫൈസി, മുഹമ്മദ് കുട്ടി സഖാഫി പാലോട്, സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുള്ള സഖാഫി, കണ്‍ വീനര്‍അമീര്‍ മളാഹ് രി, യൂസഫ് സഖാഫി തെയ്യോട്ടുചിറ, സൈതാലിമാസ്റ്റര്‍ , അബ്ദുള്ള മാസ്റ്റര്‍, അലി ഫൈസി, കാരാ അബൂബക്കര്‍ ഹാജി, നാസര്‍ മാസ്റ്റര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here