Connect with us

Palakkad

കുരുതിച്ചാല്‍ കുരുതിക്കളമാകുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: പ്രകൃതിയുടെ രമണീയത ആസ്വദിക്കാനെത്തിയതായിരുന്നു ഒറ്റപ്പാലം സ്വദശിക്കളായ മൂന്ന് യുവാക്കള്‍ മണ്ണാര്‍ക്കാട് മൈലാംപാടം പാത്രക്കടവിന് അടുത്തുളള കരിങ്കുണ്ട് ഭാഗത്തുളള കുരുതിച്ചാലിെത്തിയത്.
സൈലന്റ് വാലിയുടെ ഒരുഭാഗമായ ഇവിടെ മഴക്കാലത്തും വേനലിലും പ്രകൃതി ആസ്വദിക്കാന്‍ എത്തുന്നവരേറെയാണ്. ഒരിക്കല്‍ പ്രദേശം കണ്ടനുഭവമുളള നിയാസിന്റെ കൂടെയാണ് മറ്റ് ഇരുവരും യാത്രതിരിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം. മൊബെല്‍ ക്യാമറയില്‍ ഫോട്ടൊയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വഴുതിവീഴുകയായിരുന്നു.
ഒറ്റപ്പാലം സ്വദേശികളായ 19-ാം മൈലിലെ വൈലിപ്പാടത്ത് വീട്ടില്‍ മുഹമ്മദ് ഹനീഫയുടെ മകന്‍ അഫ്‌സല്‍ (20),നെല്ലിക്കുര്‍ശ്ശി ചൊറിയംപുറത്ത് വീട്ടില്‍ സുലൈമാന്റെ മകന്‍ സുഹൈറു(21)മാണ് ഒഴുക്കില്‍പ്പെട്ടത്.
ഏറെ തിരച്ചിനൊടുവില്‍ ഏകദേശം ഒരുകിലോമീറ്ററിനടുത്ത് നിന്ന് ലഭിച്ച മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സുഹൈറിനായുളള തിരച്ചില്‍ ഏറെ വൈകിയും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ഏറെ ബാധിച്ചിട്ടുണ്ട്.
വലിയ പാറക്കെട്ടുകളും കുറ്റിചെടികളും നിറഞ്ഞ പുഴയില്‍ തിരച്ചില്‍ ഏറെ ദുഷ്‌കരമാണ്. സുഹൃത്ത് പൂളക്കുണ്ട് കോലോത്തുപറമ്പന്‍ വീട്ടില്‍ ആലിക്കുട്ടിയുടെ മകന്‍ നിയാസി(22)ന് കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. ഏറെ അപകടം പിടിച്ച പാത്രക്കടവ് കുരുതിച്ചാല്‍ പ്രദേശത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും സംരക്ഷണവും നല്‍കമെന്നാവശ്യം ശക്തമാവുന്നു.
ഈ മഴക്കാലത്ത് രണ്ടാമത്തെ അപകടമാണ് ഇന്നലെ സംഭവിച്ചത്. ഇതിനോടകം മരിച്ച മൂന്നുപേരും യുവാക്കളാണ്. പ്രദേശവാസിയായ സല്‍മാനുല്‍ ഫാരിസ് ജൂണ്‍ 21നാണ് ഇപ്പോള്‍ അപകടം നടന്ന തൊട്ടുതാഴെ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
വനം, പോലീസ് എന്നിവയുടെ സംയുക്തമായ സേനയുടെ സേവനം ലഭ്യമാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍, എസ് വൈ എസ് കുമരംപുത്തൂര്‍ സെക്ടര്‍ കമ്മിറ്റി, എസ് എം എ മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റി എന്നിവര്‍ ആവശ്യപ്പെട്ടു.

Latest